ഭാവിയിൽ ഉണ്ടായേക്കാവുന്ന കോവിഡ് വ്യാപന സാധ്യതകൾ പരിശോധിക്കാൻ കുവൈത്ത് തയ്യാറെടുക്കുന്നു

0
20

കുവൈത്ത് സിറ്റി : ലോകമെമ്പാടുമുള്ള ആരോഗ്യ വിദഗ്ധർ ഭാവിയിൽ ഉണ്ടായേക്കാവുന്ന കോവിഡ് അതിവ്യാപനം ഒഴിവാക്കാനുള്ള വഴികൾ തേടിക്കൊണ്ടിരിക്കുകയാണ്. കുവൈറ്റിൽ ജനസാന്ദ്രത ഏറിയ പ്രദേശങ്ങളിൽ മഹാമാരി വ്യാപനം ഉണ്ടാകാതിരിക്കുന്നതിനായി രാജ്യത്തെ ജനസംഖ്യാപരവും പാർപ്പിട ഘടനയും സംബന്ധിച്ച വിഷയങ്ങൾ അഭിസംബോധന ചെയ്യേണ്ടതുണ്ട് എന്ന്
കുവൈത്ത്ആരോഗ്യ മന്ത്രാലയത്തിലെ കോവിഡ് കമ്മിറ്റി തലവൻ ഡോ. ഖാലിദ് അൽ ജറല്ല പറഞ്ഞു, കുവൈത്ത് ആരോഗ്യ മന്ത്രാലയം പ്രസിദ്ധീകരിച്ച ഡാറ്റ പ്രകാരം, അഹമ്മദി, ഹവല്ലി ഗവർണറേറ്റുകളിലാണ് രാജ്യത്തെ മൊത്തം കോവിഡ് കേസുകളിൽ 50 ശതമാനത്തിലധികം റിപ്പോർട്ട് ചെയ്തത്. 82 കിലോമീറ്റർ ചുറ്റളവിൽ 850,000 ആളുകൾ താമസിക്കുന്നു, ഹവല്ലി ഏറ്റവും ജനസാന്ദ്രതയുള്ള നഗരങ്ങളിൽ ഒന്നാണ്.പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ നൽകിയ വിവരം അനുസരിച്ച്, അഹ്മദി ഗവർണറേറ്റിൽ സ്ഥിതി ചെയ്യുന്ന മഹബൗളയിൽ ഏകദേശം 40,000 കിലോമീറ്റർ ചുറ്റളവിൽ 200,000 ആളുകൾ താമസിക്കുന്നുണ്ട്. വാക്സിനേഷൻ കാമ്പെയ്‌നിന്റെ ആദ്യ ആറ് മാസങ്ങളിൽ മിക്ക താമസക്കാർക്കും കോവിഡ് -19 വാക്സിൻ ലഭ്യമല്ലാത്തതിനാൽ കേസുകൾ വർദ്ധിച്ചു, കാരണം പൗരന്മാർക്ക് പ്രതിരോധ കുത്തിവെപ്പ് നൽകുന്നതിനാണ് സർക്കാർ മുൻഗണന നൽകിയത്. ജനസാന്ദ്രത കൂടുതലുള്ള പ്രദേശങ്ങളിൽ താമസിക്കുന്ന പ്രവാസി തൊഴിലാളികളെയാണ് പാൻഡെമിക് ഏറ്റവും കൂടുതൽ ബാധിച്ചതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.