കുവൈത്ത് സിറ്റി: കരുതല്‍ നിധിയില്‍ മറ്റ് ഗള്‍ഫ് രാജ്യങ്ങളെ അപേക്ഷിച്ച് കുവൈത്ത് ഒന്നാം സ്ഥാനത്ത്. ആഗോള തലത്തില്‍ മൂന്നാം സ്ഥാനത്താണ് കുവൈത്ത്. ആകെ ആസ്‌തി 693 ബില്യണ്‍ ഡോളര്‍. കരുതല്‍ ധനത്തില്‍ കഴിഞ്ഞ മാര്‍ച്ചിന് ശേഷം മാത്രം 29.8 ശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഫോബ്‌സ് പട്ടികയിലെ വിവരങ്ങളനുസരിച്ച് കുവൈത്ത് നിക്ഷേപ അതോറിറ്റിയുടെ മേല്‍നോട്ടത്തിലുളള കരുതല്‍ നിധിയില്‍ പകുതിയും അമേരിക്കയിലാണ് നിക്ഷേപിച്ചിട്ടുള്ളത്. കുവൈത്ത് പബ്ലിക്ക് ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി വഴി കുവൈത്ത് ഭാവി ജനതക്കായി കരുതി വയ്‌ക്കുന്ന ധനശേഖരമാണിത്.
ഗള്‍ഫ് മേഖലയില്‍ രണ്ടാം സ്ഥാനത്തുള്ളത് യുഎഇ യാണ് 649 ബില്യണ്‍ ഡോളര്‍, മൂന്നാം സ്ഥാനത്ത് സൗദി അറേബ്യ 430 ബില്യണ്‍ ഡോളര്‍.