കുവൈത്ത് സിറ്റി: ഗൾഫ് രാജ്യങ്ങളിൽ കൊറോണവൈറസ് ബാധയിൽ നിന്ന് മുക്തരാകുന്നവരുടെ നിരക്കിൽ കുവൈത്ത് നാലാം സ്ഥാനത്ത്. അറബ് ആരോഗ്യ കൗൺസിൽ നടത്തിയ സർവേയിൽ 94. 2 ശതമാാനം നിരക്കുമായാണ് കുവൈത്ത് നാലാം സ്ഥാനത്ത്് എത്തിയത് .
രോഗം ഭേദമാകുന്നവരുടെ നിരക്കിൽ 96.3 ശതമാനവുമായി യുണൈറ്റഡ് അറബ് എമിറേറ്റ്സ് ഒന്നാമതും സൗദി അറേബ്യ 96% മായി രണ്ടാംസ്ഥാനത്തും ഖത്തർ 94.9 ശതമാനവുമായി മൂന്നാം സ്ഥാനത്തുമാണ്.
സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുന്നത് പ്രകാരം കുവൈത്തിന് തൊട്ടുപിറകെ ബഹ്‌റൈനും ( 93.1% ) പിന്നീട് ഒമാനും ( 91.1% ) ആണ്.