കുവൈത്തിൽ പൊതുമേഖലയിൽ തൊഴിലെടുക്കുന്ന കുവൈറ്റ് യൂണിവേഴ്സിറ്റി ബിരുദധാരികളുടെ എണ്ണത്തിൽ വർധന

കുവൈത്ത് സിറ്റി: ഒരു പ്രാദേശിക  പത്രം തയ്യാറാക്കിയ തൊഴിൽ വിപണി സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, സർക്കാർ മേഖലയിൽ തൊഴിലെടുക്കുന്ന  കുവൈറ്റ് യൂണിവേഴ്സിറ്റി ബിരുദധാരികളുടെ എണ്ണത്തിൽ ഏകദേശം 5% വർദ്ധന.

2021 അവസാനത്തോടെ, പൊതുമേഖലയിൽ 44.8 ശതമാനം കുവൈറ്റ് യൂണിവേഴ്സിറ്റി ബിരുദധാരികൾ ജോലി ചെയ്യുന്നുണ്, 2016ൽ ഇത് 38.9 ശതമാനമായിരുന്നു.  2016 ഡിസംബർ അവസാനത്തോടെ 110,000 പേരാണ് പൊതുമേഖലയിൽ തൊഴിൽ നേടിയ വരുന്നതെങ്കിൽ  2021 ഡിസംബർ അവസാനത്തോടെ ഏകദേശം 1605000 ആയി വർദ്ധിച്ചു, അഞ്ച് വർഷത്തിനുള്ളിൽ 50,000-ത്തിലധികം വർദ്ധനവ് ഉണ്ടായി.