സ്കൂളുകളും കോളേജുകളും തുറക്കുന്നത് വൈകും; രണ്ടാം സെമസ്റ്ററിലും ഈ ലേണിങ് തന്നെ

0
19

കുവൈത്ത് സിറ്റി: രാജ്യത്ത് കൊറോണ വൈറസ് ബാധ സങ്കീർണ്ണമായ സാഹചര്യത്തിൽ കുവൈത്തിലെ സ്കൂളുകളുടെ പ്രവർത്തനം സാധാരണഗതിയിൽ ആകുന്നതിനു സമയമെടുക്കും. 2021 അധ്യയന വർഷത്തിലെ രണ്ടാം സെമസ്റ്ററിലാ എല്ലാ സ്കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇ-ലേണിംഗ് തുടരുമെന്ന് വിദ്യാഭ്യാസ മന്ത്രി ഡോ. അലി അൽ മുദഫ് ബുധനാഴ്ച പ്രഖ്യാപിച്ചു. രാജ്യത്തെ ആരോഗ്യസ്ഥിതിയെ അടിസ്ഥാനമാക്കി തീരുമാനം പരിഷ്കരിക്കാമെന്നും അദ്ദേഹം പത്രക്കുറിപ്പിൽ അറിയിച്ചു.

പൊതുവിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഭാഗമായി വിദ്യാഭ്യാസ മന്ത്രാലയം 64 ദശലക്ഷത്തിലധികം ദിനാർ ഇ-ലേണിംഗ് നടപ്പാക്കുന്നതിനായി ചെലവഴിച്ചതായി സ്റ്റേറ്റ് ഓഡിറ്റ് ബ്യൂറോ രേഖപ്പെടുത്തിയിരുന്നു .മന്ത്രാലയം ബജറ്റിന്റെ വലിയൊരു ഭാഗം ഇ-ലേണിംഗിനായി ചെലവഴിച്ചുവെങ്കിലും, പൊതു വിദ്യാഭ്യാസ സമ്പ്രദായത്തിലെ വിദ്യാർത്ഥികളും അധ്യാപകരും ഉൾപ്പെടെ 426,000 പേരിൽ
5 ശതമാനം മാത്രമാണ് ഇ-പോർട്ടൽ ഉപയോഗിച്ചത് എന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.