കുവൈത്തിൽ സഹോദരിയുടെ ജീവനെടുത്തയാൾക്ക് വധശിക്ഷ

0
23

കുവൈത്ത് സിറ്റി: സഹോദരിയെ കൊലപ്പെടുത്തിയ കേസിൽ യുവാവിന് കുവൈത്ത് കോടതി വധശിക്ഷ വിധിച്ചു.  കൊല്ലപ്പെടുന്നതിനു മുൻപായി യുവതി പോലീസിൽ സഹോദരനെതിരെ പരാതി നൽകിയിരുന്നു. 35 കാരനായ സഹോദരൻ തന്നെ രണ്ട് മാസത്തോളം വീട്ടു തടങ്കലിൽ വച്ചിരിക്കുന്നതായിട്ടായിരുന്നു അവർ  സെൻട്രൽ കുവൈറ്റിലെ തൈമ പ്രദേശത്തെ പോലീസിൽ പരാതിപ്പെട്ടത്. പരാതി ലഭിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി സഹോദരനോട് യുവതിയെ കുറിച്ച് അന്വേഷിച്ചു. തുടർന്ന് വീടിനകത്ത് കയറി പോയ ഇയാൾ സഹോദരിയെ കൊലപ്പെടുത്തിയശേഷം കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധവുമായി തിരികെ വന്ന് പോലീസിൽ കീഴടങ്ങുകയായിരുന്നു