കുവൈത്ത് സിറ്റി: കൊറോണ വൈറസിന്റെ വ്യാപനം പരിമിതപ്പെടുത്താൻ രാജ്യം ശ്രമിക്കുന്നതിനിടയിൽ, ഇതിന് പിന്തുണയുമായി കുവൈത്തിലെ മത അധികാരികൾ വെള്ളിയാഴ്ച പ്രഭാഷണത്തിന്റെയും പ്രാർത്ഥനയുടെയും ദൈർഘ്യം കുറച്ചതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.
വിശ്വാസികളുടെ സുരക്ഷ മുൻനിർത്തി കുവൈറ്റ് മന്ത്രാലയം വെള്ളിയാഴ്ച നമസ്കാരവും പ്രഭാഷണവും പരമാവധി 15 മിനിറ്റിനുള്ളിലാക്കി നിശ്ചയിച്ചിട്ടുണ്ടെന്ന് അൽ അൻബ പത്രം ഔദ്യോഗികവൃത്തങ്ങൾ എതിരെ റിപ്പോർട്ട് ചെയ്തു.
പ്രാർത്ഥനാ ചടങ്ങുകളിൽ നിശ്ചിത സമയം പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും വിശ്വാസികൾ പള്ളികളിൾ ആരോഗ്യ നിർദ്ദേശങ്ങൾ പാലിക്കുന്നത് ഉറപ്പുവരുത്തുന്നതിന്ക്കുറിച്ചും മന്ത്രാലയം പള്ളി ഇമാമുകൾക്കും പ്രസംഗകർക്കും സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ടെന്ന് അവ്കാഫിന്റെ സാങ്കേതിക കാര്യ ഡയറക്ടറേറ്റ് മേധാവി ബദർ അൽ ഡീഫിരി കൂട്ടിച്ചേർത്തു.