കുവൈറ്റ്: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കുവൈറ്റില്‍ പൊതു ഗതാഗത സംവിധാനങ്ങൾ നിർത്തി വച്ചു. ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശ പ്രകാരം കഴിഞ്ഞ ദിവസം വൈകുന്നേരം മുതൽ തന്നെ അടിയന്തിര പ്രാധാന്യത്തോടെ ഉത്തരവ് നിലവിൽ വന്നു.
ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ രാജ്യത്തെ എല്ലാ പൊതുഗതാഗത സംവിധാനങ്ങളും നിർത്തിവയ്ക്കുന്നു എന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ സർക്കുലറില്‍ പറയുന്നത്. കമ്പനി തൊഴിലാളികളെ വലിയ വാഹനങ്ങളിൽ ഒരുമിച്ച് ഗ്രൂപ്പുകളായി കൊണ്ടു പോകുന്നതിനും വിലക്കുണ്ട്.
എന്നാൽ ചില റൂട്ടുകളിൽ സർവീസ് നടത്തുമെന്ന് സ്വകാര്യ ബസ് കമ്പനികൾ അറിയിച്ചിട്ടുണ്ട്. കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി കുവൈറ്റിൽ രണ്ടാഴ്ചത്തെ പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ന് മുതൽ വിമാന സർവീസുകളും ഉണ്ടായിരിക്കില്ലെന്ന് നേരത്തെ അറിയിച്ചിട്ടുണ്ട്.