കുവൈത്തിൽ ഇന്ത്യക്കാരി കെട്ടിടത്തിനു മുകളിൽ നിന്നും ചാടി ആത്മഹത്യ ചെയ്തു

കുവൈത്ത് സിറ്റി: ഇന്ത്യക്കാരിയായ സ്ത്രീ കുവൈത്തിൽ കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു. കുവൈത്തിലെ സാൽമിയയിൽ ആയിരുന്നു സംഭവം. ഒരാൾ കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തതായി പ്രദേശവാസികളിൽ ഒരാൾ ആഭ്യന്തരമന്ത്രാലയത്തിലെ കോൾ സെൻററിൽ വിളിച്ച് അറിയിക്കുകയായിരുന്നു
ഉടൻ തന്നെ പോലീസ് സംഘം സ്ഥലത്തെത്തി. മരിച്ച സ്ത്രീക്ക് ഏകദേശം 65 വയസ്സ് പ്രായമുള്ളതായി പോലീസ് വ്യക്തമാക്കി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു