കുവൈത്ത് സിറ്റി : കുവൈത്തിൽ കഫേയിൽ സദാചാര വിരുദ്ധ പ്രവർത്തനങ്ങൾ നടന്നതായി റിപ്പോർട്ട് ലഭിച്ചതിനെ തുടർന്ന് ആഭ്യന്തരമന്ത്രാലയം അടിയന്തിര നടപടികൾ സ്വീകരിച്ചതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ഒരു വീഡിയോയുടെ അടിസ്ഥാനത്തിലാണ് ഇത്. കുവൈറ്റിലെ ഫഹാഹീൽ പ്രദേശത്തെ ഒരു കോഫിഷോപ്പിൽ വിദേശ പെൺകുട്ടികൾ നൃത്തം ചെയ്യുകയും പാട്ട് പാടുകയും ചെയ്യുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്.