അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി ഉന്നതതല പ്രതിനിധി സംഘം കുവൈത്ത് സന്ദർശിക്കും

0
26

അന്താരാഷ്ട്ര ആണവോർജ്ജ  ഏജൻസിയുടെ ഉന്നതതല പ്രതിനിധി സംഘം കുവൈത്ത് സന്ദർശിക്കും. മേയ് 16 മുതൽ 18 വരെയാണ് കുവൈത്ത്  ആതിഥേയത്വം വഹിക്കുന്നത്. ഏജൻസിയുടെ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ, ന്യൂക്ലിയർ സയൻസസ് ആൻഡ് ആപ്ലിക്കേഷൻസ് വകുപ്പ് മേധാവി, സാങ്കേതിക സഹകരണ വകുപ്പിലെ ഏഷ്യ ആൻഡ് പസഫിക് വിഭാഗം ഡയറക്ടർ എന്നിവരുൾപ്പെടെ സംഘത്തിലുണ്ട്.

കുവൈത്തും ഐഎഇഎയും തമ്മിലുള്ള സാങ്കേതിക സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സന്ദർശനമെന്ന് ഏജൻസിയുടെ ദേശീയ ലെയ്സൺ ഓഫീസർ ഡോ. നാദിർ അൽ-അവാദി പത്രക്കുറിപ്പിൽ പറഞ്ഞു.