കുവൈത്ത് സിറ്റി: ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി ഇലക്ട്രോണിക് പ്ലാറ്റ്ഫോം ആരംഭിക്കുന്നതിനുള്ള നടപടികൾക്ക് കുവൈത്ത് തുടക്കം കുറിച്ചു. ഇതിൻറെ ഭാഗമായി ഇൻഫർമേഷൻ മന്ത്രാലയത്തിലെ ടൂറിസം വിഭാഗം പ്രതിനിധികൾ ഞായറാഴ്ച കുവൈറ്റ് അസോസിയേഷൻ ഫോർ ഫെസ്റ്റിവൽ സുമായി കരാർ ഒപ്പിട്ടു.രാജ്യത്തെ ടൂറിസം, സാംസ്കാരിക, കായിക പരിപാടികളും പ്രവർത്തനങ്ങളും പ്രദർശിപ്പിക്കുന്നതിനുള്ള ഇലക്ട്രോണിക് പ്ലാറ്റ്ഫോം സ്ഥാപിക്കുന്നതിനാണ് കരാർ .
വിവിധ മേഖലകളിലെ ഔദ്യോഗികവും അനൗദ്യോഗികവുമായ പരിപാടികളെക്കുറിച്ചുള്ള വിവരങ്ങൾ ഈ പ്ലാറ്റ്‌ഫോം നൽകുമെന്നും കുവൈറ്റിലും വിദേശത്തുമുള്ള വിനോദസഞ്ചാരികൾക്ക് വഴികാട്ടിയാകുമെന്നും ടൂറിസം മേഖലയിലെ ഇൻഫർമേഷൻ മന്ത്രാലയം അസിസ്റ്റന്റ് അണ്ടർസെക്രട്ടറി സൗദ് അൽ ഖാലിദി പറഞ്ഞു. ഈ പ്ലാറ്റ്‌ഫോം വൈവിധ്യമാർന്ന നിരവധി ഘടകങ്ങൾ ഉൾക്കൊള്ളുന്നു, ഇത് മാധ്യമങ്ങളിലൂടെയും പ്രൊമോഷണൽ ഇവന്റുകളിലൂടെയും വിനോദസഞ്ചാരത്തെ ഉത്തേജിപ്പിക്കുന്നതിനുള്ള മികച്ച നടപടിയാണെന്നും അൽ-ഖാലിദ് അഭിപ്രായപ്പെട്ടു,