കുവൈത്തിൽ 800 അധ്യാപകരെ നിയമിക്കുന്നതിനായി നടപടി സ്വീകരിക്കുന്നു

0
27

കുവൈത്ത് സിറ്റി: വരുന്ന അധ്യയന വർഷത്തേക്കുള്ള അധ്യാപകരുടെ കുറവ് നികത്തുന്നതിനായി അധ്യാപകരെ റിക്രൂട്ട് ചെയ്യുന്നതിന് രണ്ട് പ്രതിനിധി സംഘങ്ങളെ പലസ്തീനിലേക്കും ജോർദാനിലേക്കും അയയ്ക്കാൻ വിദ്യാഭ്യാസ മന്ത്രാലയം നടപടികൾ ആരംഭിച്ചതായി മാധ്യമ റിപ്പോർട്ടുകൾ. ഫലസ്തീനിൽ നിന്ന് ഏകദേശം 1,500 അപേക്ഷകൾ മന്ത്രാലയത്തിന് ലഭിച്ചതായി വിദ്യാഭ്യാസ വൃത്തങ്ങൾ അറിയിച്ചു.യാത്രാ നടപടിക്രമങ്ങൾ പൂർത്തിയായാലുടൻ, പ്രതിനിധികൾ  റിക്രൂട്ട്മെൻറ നായി പലസ്തീനിൽ എത്തും.

ഫലസ്തീനിൽ നിന്നും ജോർദാനിൽ നിന്നുമായി ഏകദേശം 800 അധ്യാപകരെ റിക്രൂട്ട് ചെയ്യാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. ഈ മാസം അവസാനത്തോടെ ഇന്റർവ്യൂ നടപടികൾ പൂർത്തിയാകുമെന്നാണ് പ്രതീക്ഷ.