പ്രവാസി അധ്യാപകരുടെ ഇഖാമകൾ പുതുക്കുന്നതിനുള്ള വികേന്ദ്രീകൃത സംവിധാനം അടുത്തയാഴ്ച പ്രാബല്യത്തിൽ വരും

0
32

കുവൈത്ത് സിറ്റി: വിദേശ അധ്യാപകരുടെ ഇഖാമകൾ പുതുക്കുന്നതിനുള്ള വികേന്ദ്രീകൃത സംവിധാനം അടുത്തയാഴ്ച പ്രാബല്യത്തിൽ വരുമെന്ന്  പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. കുവൈത്ത് സ്വദേശികൾ അല്ലാത്ത അദ്ധ്യാപകരല്ലാത്തവരുടെ ഇഖാമകൾ പുതുക്കുന്നതിനായി വിദ്യാഭ്യാസ വകുപ്പുകൾക്ക് അധികാരം കൈമാറാൻ വിദ്യാഭ്യാസ മന്ത്രാലയം ഒരുങ്ങുന്നതായാണ് റിപ്പോർട്ടിലുള്ളത്. ഇതിനായി വകുപ്പിലെ ജീവനക്കാർക്ക് പരിശീലനം നൽകിയിട്ടുണ്ട്.

ഇഖാമയുടെ പുതുക്കൽ വികേന്ദ്രീകരിക്കുന്നത് ഇടപാടുകൾ കാലതാമസമില്ലാതെ സുഗമമാക്കും, പ്രവാസി അധ്യാപകർക്ക് വേനൽക്കാല അവധിക്കാലം ആഘോഷിക്കാൻ  സ്വദേശങ്ങളിലേക്ക് പോകുന്നതിന് ഇവ സഹായകമാകുമെന്നും ബന്ധപ്പെട്ട  ഉറവിടങ്ങൾ അഭിപ്രായപ്പെട്ടു.