കുവൈത്ത് ഇന്ത്യയിലേക്ക് ഓക്‌സിജനും മറ്റു ചികില്‍സാ സഹായങ്ങളും അയക്കും

0
36

കുവൈത്ത് സിറ്റി:   കോവിഡ് പ്രതിസന്ധി അതിരൂക്ഷമായ  ഇന്ത്യയ്ക്ക് സഹായഹസ്തവുമായി കുവൈത്ത്.  കുവൈത്ത് ഇന്ത്യയിലേക്ക് ഓക്‌സിജനും മറ്റു ചികില്‍സാ സഹായങ്ങളും അയക്കും.തിങ്കളാഴ്ച വൈകീട്ട് ചേര്‍ന്ന കുവൈത്ത് മന്ത്രിസഭാ യോഗത്തിലണ് ഇതുസംബന്ധിച്ച് തീരുമാനമായത്.

നിലവിലെ പ്രതിസന്ധി എത്രയും വേഗം അതിജയിക്കാന്‍  ഇന്ത്യയ്ക്ക് കഴിയട്ടെയെന്ന് പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അല്‍ഹമദ് അസ്സബാഹിന്റെ നേതൃത്വത്തിലുള്ള കുവൈത്ത് മന്ത്രിസഭ ആശംസിച്ചു. ഓക്‌സിജന്‍ ക്ഷാമം മൂലം ആയിരങ്ങള്‍ മരിച്ചുകൊണ്ടിരിക്കുന്ന അതിരൂക്ഷ സാഹചര്യത്തി ലോക  രാജ്യങ്ങൾ ഇന്ത്യക്കൊപ്പം നിലകൊണ്ടിരുന്നു

മൂന്നര ലക്ഷത്തിനടുത്താണ് 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയിലെ പുതിയ കൊവിഡ് കേസുകള്‍.