കുവൈത്ത് റഷ്യൻ നിർമ്മിത കോവിഡ് വാക്സിൻ ഇറക്കുമതി ചെയ്യില്ല

0
16

കുവൈത്ത് സിറ്റി : കുവൈത്ത് റഷ്യൻ നിർമ്മിത വാക്സിൻ കോവിഡ് പ്രതിരോധ വാക്സിൻ ആയ സ്പുട്‌നിക് വി ഇറക്കുമതി ചെയ്യില്ലെന്ന പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ വാക്സിൻ  ആഗോള ആരോഗ്യ സംഘടനകൾ അംഗീകരിക്കാത്തത അതിനാലാണ് ഇതെന്ന് ഔദ്യോഗികവൃത്തങ്ങൾ വെളിപ്പെടുത്തിയതായി മാധ്യമങ്ങൾ പറയുന്നു. നിലവിൽ രാജ്യത്ത് ഉപയോഗിക്കുന്ന എല്ലാ വാക്സിനുകളും ആരോഗ്യ മന്ത്രാലയത്തിലെ പ്രത്യേക സമിതി  പതിവായി പരിശോധിക്കുന്നുണ്ട്. ക്ലിനിക്കൽ പരിശോധനകളോ വ്യക്തമായ ശാസ്ത്രീയ  പഠനങ്ങളോ നടത്താത്ത  വാക്സിനുകളൊന്നും മന്ത്രാലയം ഇറക്കുമതി ചെയ്യില്ല.  നിലവിൽ  മൂന്ന് COVID-19 വാക്സിനുകളുടെ ഉപയോഗം കുവൈത്ത് അംഗീകരിച്ചിട്ടുണ്ട് ഫൈസർ-ബയോടെക്, ഓക്സ്ഫോർഡ്-അസ്ട്രാസെനെക്ക, മോഡേണ എന്നീ വാക്സിനുകളാണവ. യുഎസ് നിർമിത മോഡേണ വാക്സിൻ ആദ്യ ബാച്ച് അടുത്ത ആഴ്ച്ചയിൽ കുവൈത്തിൽ എത്തുമെന്ന് ആരോഗ്യ വൃത്തങ്ങൾ സ്ഥിരീകരിച്ചു.