കുവെെറ്റിൽ വിസ മാറ്റത്തിന് ഫീസ് വർദ്ധിപ്പിക്കാൻ നീക്കം

കു​വൈ​ത്ത് : തൊ​ഴി​ൽ വി​പ​ണി
​ക്ര​മീ​കരിക്കുന്നതി​ന്റെ​യും വി​സ​ വിൽപ്പന
ഇ​ല്ലാ​താ​ക്കു​ന്ന​തി​ൻ്റേയും ഭാ​ഗ​മാ​യി
പു​തി​യ ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളാ​ൻ
മാ​ൻ​പ​വ​ർ അ​തോ​റി​റ്റി​ നീക്കം. വി​സ
മാ​റ്റ​ത്തി​നു​ള്ള ഫീ​സ്​ വ​ർ​ധ​ന​യാ​ണ്​
ഇ​തി​ൽ പ്ര​ധാ​നമായുള്ളത്.
ക​മ്പ​നി​ക​ളി​ൽ​നി​ന്ന് ക​മ്പ​നി​ക​ളി​ലേ​ക്കും
ചെ​റു​കി​ട സ്​​ഥാ​പ​ന​ത്തി​ൽ​നി​ന്ന് മ​റ്റൊ​രു
സ്​​ഥാ​പ​ന​ത്തി​ലേ​ക്കും വിദേശികളുടെ
വി​സ മാ​റ്റു​ന്ന​തി​നുള്ള ഫീസ്​ വ​ർ​ധി​പ്പി​ക്കും.
സ​ർ​ക്കാ​ർ മേ​ഖ​ല​യി​ൽ​നി​ന്ന്
സ്വ​കാ​ര്യ​ മേ​ഖ​ല​യി​ലേ​ക്ക് ഇ​ഖാ​മ
മാ​റ്റു​ന്ന​തി​ന് സു​ര​ക്ഷാ വ​കു​പ്പി​ന്റെ
അ​നു​മ​തി​യു​ണ്ടാ​യി​രി​ക്കുക,ആ​ശ്രി​ത
വി​സ​ക്കാ​ർ​ക്ക് സ്വ​കാ​ര്യ​മേ​ഖ​ല​യി​ലേ​ക്ക്
വി​സ മാ​റ്റു​ന്ന​തി​നു​ള്ള അ​നു​മ​തി
നി​ർ​ത്തി​വെ​ക്കു​ക തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ
ന​ട​പ്പാ​ക്കു​ന്ന​തി​നെ കു​റി​ച്ചും
ആ​ലോ​ചനയിലുണ്ട്.മാ​ൻ​പ​വ​ർ
അ​തോ​റി​റ്റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട
ഉ​ന്ന​ത വൃ​ത്ത​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച്
പ്രാ​ദേ​ശി​ക​പ​ത്ര​മാ​ണ് ഇ​ക്കാ​ര്യം റി​പ്പോ​ർ​ട്ട്
ചെ​യ്ത​ത്. ക​മ്പ​നി​ക​ളു​ടെ​യും
സ്​​ഥാ​പ​ന​ങ്ങ​ളു​ടെ​യും ആ​വ​ശ്യങ്ങൾ
കൂ​ടു​ത​ൽ സൂ​ക്ഷ്മ​മാ​യി പ​ഠി​ച്ച​ശേ​ഷം
മാ​ത്രം പു​തി​യ തൊ​ഴി​ൽ​വി​സ
അ​നു​വ​ദി​ക്കു​ക എ​ന്ന ന​യവും
ഇ​തോ​ടൊ​പ്പം ന​ട​പ്പാ​ക്കും.