കുവൈത്ത് സിറ്റി: ജനറൽ അതോറിറ്റി ഫോർ മാൻപവർ, സെൻട്രൽ അഡ്മിനിസ്ട്രേഷൻ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് എന്നിവയുമായി സഹകരിച്ച് ലേബർ മാർക്കറ്റ് സിസ്റ്റം അടുത്തിടെ പുറത്തുവിട്ട സ്ഥിതിവിവരക്കണക്ക് അനുസരിച്ച് കുവൈത്തിലേക്ക് ഏറ്റവും അധികം തൊഴിലാളികൾ വന്നത് 2022-ന്റെ ആദ്യ മൂന്ന് മാസങ്ങളിൽ . കണക്കുകൾ പ്രകാരം, ഏകദേശം 22,000 പുതിയ ജീവനക്കാരാണ് ഇക്കാലയളവിൽ രാജ്യത്ത് പ്രവേശിച്ചത്. ഇവരിൽ 88.9 ശതമാനം പേരും ഗാർഹിക മേഖലയിൽ ജോലി ചെയ്യുന്നവരാണ്. ഇത്തരത്തിൽ വന്ന 19,532 ഗാർഹിക തൊഴിലാളികളിൽ ഭൂരിഭാഗവും ഇന്ത്യയിൽ നിന്നാണ്11,591 പേർ തൊട്ടുപിറകെ 5,631 തൊഴിലാളികളുമായി ഫിലിപ്പീൻസും, പിന്നീടുള്ള തൊഴിലാളികൾ ബംഗ്ലാദേശ്, ശ്രീലങ്ക, ബെനിൻ, സുഡാൻ എന്നിവിടങ്ങളിൽ നിന്നുള്ളവരാണെന്ന് സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നുണ്ട്.