മുന്നറിയിപ്പ് ഫലം കണ്ടു: അച്ചടക്കത്തോട പുതുവത്സരത്തെ വരവേറ്റ് കുവൈറ്റ്

0
24

കുവൈറ്റ്: നാടുകടത്തൽ അടക്കമുള്ള മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ അച്ചടക്കത്തോടെ പുതുവർഷത്തെ വരവേറ്റ് കുവൈറ്റിലെ പ്രവാസികൾ. പുതുവത്സര ആഘോഷങ്ങൾ അതിരു വിട്ടാൽ നാടുകടത്തൽ അടക്കമുള്ള നടപടികളുണ്ടാകുമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം നേരത്തെ തന്നെ അറിയിച്ചിരുന്നു. സംശയമുള്ള സ്ഥലങ്ങളിൽ റെയ്ഡ് ഉള്‍‌പ്പെടെ കർശന സുരക്ഷാ നിയന്ത്രണങ്ങളും ഒരുക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ‘അതിരു വിടാതെ’ തന്നെ ജനങ്ങൾ പുതുവർഷത്തെ വരവേറ്റത്.

പലയിടങ്ങളിലും ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കാറുള്ള മദ്യ പാർട്ടികൾ ഇത്തവണ അധികം ഉണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. ക്ലീൻ ജലീബ് പദ്ധതിയുടെ ഭാഗമായി പരിശോധന തുടരുന്ന അബ്ബാസിയ-ഹസാവി മേഖകളിൽ മദ്യവിൽപ്പനക്കാർ നേരത്തെ സ്ഥലം വിട്ടു. തെരുവുകളിലും പതിവ് തിരക്ക് ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.