മാർച്ച് 6 മുതൽ 12 വരെ കുവൈത്തിൽ പരിസ്ഥിതി വാരാചരണം നടത്തും

0
24

കുവൈത്ത് സിറ്റി: പാരിസ്ഥിതിക-പ്രകൃതി വിഭവ സംരക്ഷണത്തെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിനായി എല്ലാ വർഷവും മാർച്ച് 6 മുതൽ 12 വരെ കുവൈത്ത് പരിസ്ഥിതി വാരം ആചരിക്കുമെന്ന് പരിസ്ഥിതി പബ്ലിക് അതോറിറ്റി (ഇപിഎ) അറിയിച്ചു. ശിൽപശാലകൾ, തൈകൾ നടൽ, ബോധവൽക്കരണ പരിപാടികൾ തുടങ്ങി വിവിധ പരിപാടികൾ പരിസ്ഥിതി വാരാചരണത്തിൻ്റെ ഭാഗമായി നടത്തും എന്ന്  പരിസ്ഥിതി സംരക്ഷണ ഏജൻസി ചെയർമാനും ഡയറക്ടർ ജനറലുമായ ഷെയ്ഖ് അബ്ദുല്ല അഹമ്മദ് അൽ ഹുമൂദ് അൽ സബാഹ് വാർത്താക്കുറിപ്പിൽ അറിയിച്ചു. അടുത്ത ഞായറാഴ്ച അൽ-ജഹ്‌റ നാച്ചുറൽ റിസർവ് സന്ദർശിച്ച് വിവിധതരം തൈകൾ നട്ടുന്നതോടെ പരിസ്ഥിതി വാരാഘോഷങ്ങൾക്ക് തുടക്കമാകുമെന്നും  അദ്ദേഹം പറഞ്ഞു.