കുവൈത്ത് സിറ്റി: അടുത്ത ഏതാനും വർഷങ്ങളിൽ എണ്ണ, വാതക പദ്ധതികൾ നടപ്പിലാക്കുന്നതിനായി കുവൈത്ത് ഏകദേശം 11.5 ബില്യൺ ഡോളർ അനുവദിച്ചു. ഈ പ്രോജക്ടുകൾ പല ഘട്ടങ്ങളായി തിരിച്ചിട്ടുണ്ട്. .ബിഡുകളുടെ ഡിസൈൻ ഘട്ടത്തിനായി $424 മില്യൺ, പ്രധാന കരാറുകാരുടെ പ്രീക്വാളിഫിക്കേഷന് $492 മില്യൺ, ആസൂത്രണത്തിനും പ്രാഥമിക രൂപകല്പനകൾക്കുമായി $1.641 ബില്യൺ, പഠനഘട്ടത്തിലെ പ്രോജക്ടുകൾക്കായി $8.317 ബില്യൺ എന്നിങ്ങനെ ആണിത്.