ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുന്നവർക്ക് വാക്സിനേഷൻ ആയി മൊബൈൽ യൂണിറ്റുകൾ

0
29

കുവൈറ്റ് സിറ്റി: ആരോഗ്യ കാരണങ്ങളാൽ വീടുവിട്ട് പുറത്തുപോകാന്‍ കഴിയാത്തവർ വിഷമിക്കേണ്ട. ശാരീരിക വിഷമതകൾ നേരിടുന്നവർക്ക് വീടുകളിലെത്തി കൊവിഡ് വാക്‌സിന്‍ നല്‍കാന്‍
കുവൈത്ത് മൊബൈൽ വാക്സിനേഷൻ യൂണിറ്റുകൾ ആരംഭിക്കും. 20 മൊബൈല്‍ യൂണിറ്റുകളാണ് ഉടന്‍ ആരംഭിക്കുകയെന്ന് കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിലെ പി.ആര്‍ & മീഡിയ ഡയറക്ടര്‍ ഡോ. ഗഡാ ഇബ്രാഹിം അറിയിച്ചു.

കിടപ്പു രോഗികൾ, പ്രത്യേക പരിഗണന ആവശ്യമുള്ളവര്‍, ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം വാക്‌സിനേഷന്‍ കേന്ദ്രത്തിലേക്ക് എത്താൻ സാധിക്കാത്തവര്‍ എന്നിവര്‍ക്ക് വേണ്ടിയാണ് മൊബൈല്‍ വാക്‌സിനേഷന്‍ യൂണിറ്റുകള്‍ ആരംഭിക്കുന്നതെന്ന് ഗഡാ ഇബ്രാഹിം വ്യക്തമാക്കി.

പ്രത്യേക പരിഗണന ആവശ്യമുള്ളവരുടെ എണ്ണമനുസരിച്ച് ഓരോ ഗവര്‍ണറേറ്റിലേക്കും ആവശ്യമുള്ള മൊബൈല്‍ യൂണിറ്റുകളുടെ സേവനം ലഭ്യമാക്കും നിന്നും അധികൃതർ അറിയിച്ചു.

നിലവിൽ ഫെയര്‍ഗ്രൗണ്ടിലെ രണ്ട് വാക്സിനേഷൻ കേന്ദ്രങ്ങൾക്കു പുറമേ ഒരു ഹാള്‍ കൂടി സജ്ജീകരിക്കുമെന്നും അവര്‍ വ്യക്തമാക്കി. ഫൈസര്‍-ബയോടെക് വാക്‌സിന്റെ ആദ്യ ബാച്ച് ലഭിച്ചതിനുശേഷം കഴിഞ്ഞ ഡിസംബര്‍ 24 നാണ് കുവൈത്ത് വാക്‌സിനേഷന്‍ കാമ്പയിന്‍ ആരംഭിച്ചത്.