കുവൈത്ത് സിറ്റി: ഇന്ന് വൈകീട്ടോടെ കുവൈത്ത് കൊടുംതണുപ്പിൻ്റെ പിടിയിലാകും. താപനില പൂജ്യം ഡിഗ്രി സെൽഷ്യസ് വരെ എത്തുന്ന അതിശൈത്യം ആണ് വരുന്നത് എന്നാണ് മുന്നറിയിപ്പുകൾ. പെട്ടെന്നുള്ള കാലാവസ്ഥാവ്യതിയാനം സംബന്ധിച്ച ജനങ്ങൾ അതീവ ജാഗ്രത പാലിക്കണം.
ബുധനാഴ്ച വൈകുന്നേരം മുതൽ ആരംഭിക്കുന്ന കൊടും ശത്യം ശനിയാഴ്ച വരെ തുടരും. കാലാവസ്ഥ നിരീക്ഷകൻ മുഹമ്മദ് അൽ കറം ഇതുസംബന്ധിച്ച് നേരത്തെമുന്നറിയിപ്പ് നൽകിയിരുന്നു. ഈ ദിവസങ്ങളിൽ അന്തരീക്ഷ താപനില പൂജ്യം ഡിഗ്രി സെഷ്യൽസ് വരെ എത്താം. തുറന്ന സ്ഥലത്തും മരുഭൂമിയിലും കുറഞ്ഞ താപനില പൂജ്യവും ജനങ്ങൾ അധിവസിക്കുന്ന സ്ഥലങ്ങളിൽ 4ഡിഗ്രി സെഷ്യൽസാകുമെന്നും ഭൗമ ശാസ്ത്രജ്ഞൻ മുഹമ്മദ് കാരാം മുന്നറിയിപ്പ് നൽകിയിരുന്നു.
ബുധനാഴ്ച മുതൽ ശനിയാഴ്ച വരെ ശീതക്കാറ്റ് ഉണ്ടാകും. വടക്കൻ റഷ്യയിൽ നിന്ന് വരുന്ന സൈബിരിയൻ കാറ്റിനൊപ്പം വടക്ക് പടിഞ്ഞാറ് കാറ്റും കൂടി ചേരുന്നതാണ് ശീതക്കാറ്റിന് കാരണം. വൈകുന്നേരങ്ങളിലാകും താപനില കുറയുക. ഈ കാലയളവിൽ രേഖപ്പെടുത്താവുന്ന കൂടിയ താപനില 14 ഡിഗ്രി സെഷ്യൽ സാണെന്നും കാരാം വ്യക്തമാക്കി.