കുവൈത്ത് സിറ്റി: കുവൈത്തിൽ നിലവില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കേണ്ട ആവശ്യമില്ലെന്ന് ആരോഗ്യ മന്ത്രാലയത്തിലെ കോവിഡ് ഉന്നത ഉപദേശക സമിതി മേധാവി ഡോ. ഖാലിദ് അല്‍ ജറല്ല പറഞ്ഞു.
കഴിഞ്ഞ മാര്‍ച്ച് 7 മുതലാണ് രാജ്യത്ത് ഭാഗിക കർഫ്യു നടപ്പാക്കിയത്. ഇത് ഫലം കണ്ടതായാണ് കമ്മിറ്റി വിലയിരുത്തുന്നത്. കര്‍ഫ്യൂ നടപ്പാക്കിയതിൻറെ ഫലമായി കോവിഡ് ബാധ കേസുകളില്‍ നേരിയ കുറവുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
അതേസമയം , ആശുപത്രികളിലും തീവ്രപരിചരണ വിഭാഗത്തിലും ചികിത്സ തേടിയ രോഗികളില്‍ 65 ശതമാനം പ്രവാസികളാണെന്ന് അല്‍ ജറല്ല ട്വീറ്റിലൂടെ അറിയിച്ചു. നിലവില്‍ കുവൈത്ത് ജനസംഖ്യയുടെ 27 ശതമാനം പേര്‍ക്ക് വാക്‌സിനേഷന്‍ നല്‍കിയിട്ടുണ്ട്. എല്ലാാാ പൊതു ജനങ്ങളും വാക്‌സിനേഷന്‍ നടത്തുന്നത് രാജ്യത്തെ ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തും. വാക്സിനേഷൻ സ്വീകരിച്ചതിന് ശേഷവും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും പ്രവാസി സമൂഹങ്ങള്‍ പ്രതിരോധ കുത്തിവെയ്പ്പിനായി മുന്നോട്ട് വരണമെന്നും ഡോ. ഖാലിദ് അല്‍ ജറല്ല അഭിപ്രായപ്പെട്ടു.
ശനിയാഴ്ച വരെ 220 രോഗികളാണ് ഐസിയുവില്‍ ചികിത്സയിലുള്ളത്.കഴിഞ്ഞ മാസത്തില്‍ നടത്തിയ പരിശോധനകളുടെ എണ്ണത്തില്‍ പോസിറ്റീവ് കേസുകളുടെ ശരാശരി 15 ശതമാനമാണ്. കൂടാതെ, ഏപ്രിലില്‍ ഉടനീളം കുവൈത്തിൽ 250 കോവിഡ് മരണങ്ങളുംകുവൈത്തിൽ റിപ്പോര്‍ട്ട് ചെയ്തു.