21 ദിവസം കൊണ്ട് 60000 പേർ വിന്‍റർ വണ്ടർലാന്‍റ് സന്ദർശിച്ചു

0
24

കുവൈത്ത് സിറ്റി  കുവൈത്ത് വിന്റർ വണ്ടർലാന്‍റിലേക്ക് സന്ദർശകരുടെ ഒഴുക്ക് തുടരുന്നു. ഡിസംബർ 11ന് ആരംഭിച്ചതുമുതല്‍ ഇരുപത്തിയൊന്ന് ദിവസത്തിനകം 60000 പേർ ഇവിടം സന്ദർശിച്ചതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.  37-ലധികം വ്യത്യസ്‌ത ഗെയിമുകൾ ഈ പ്രോജക്‌ട് രണ്ട് മാസത്തിന്‍റെ റെക്കോഡ് സമയം കൊണ്ടാണ് ഇന്‍സ്റ്റോള്‍ ചെയ്തത്. ജനുവരിയിൽ നടക്കുന്ന ഗ്രീൻ ഐലൻഡ് സീസണിന്റെ പ്രവർത്തനങ്ങൾ അടുത്ത ഏതാനും ദിവസങ്ങളിൽ തുറക്കാൻ ടൂറിസ്റ്റ് എന്റർപ്രൈസസ് കമ്പനി തയ്യാറെടുക്കുകയാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കിയതായി വാർത്തയിലുണ്ട്.