ഷോപ്പിംഗ് ആഘോഷകരമാക്കൻ ‘ലുലു ഇന്ത്യ ഉത്സവ്’

0
32

ഉപഭോക്താക്കൾക്ക് അതുല്യമായ ഷോപ്പിംഗ് അനുഭവം നൽകാൻ വിശ്വാസ്യതയുടെ പര്യായമായ ലുലു ഹൈപ്പർമാർക്കറ്റിൽ ,ലുലു ഇന്ത്യ ഉത്സവ്’ പ്രമോഷൻ ആരംഭിച്ചു. ജനുവരി 25 ന് അൽ-റായി ശാഖയിൽ  ഇന്ത്യൻ എംബസിയിലെ പൊളിറ്റിക്‌സ് ആന്റ് കൊമേഴ്‌സ് ഫസ്റ്റ് സെക്രട്ടറി സ്മിത പട്ടേൽ പരിപാടി  ഉദ്‌ഘാടനം ചെയ്‌തു. ലുലു ഹൈപ്പർ മാർക്കറ്റിന്റെ കുവൈറ്റിലെ ഉന്നത മാനേജ്‌മെൻ്റ് അംഗങ്ങളുടെയും ഇവന്റ് സ്പോൺസർമാരുടെയുും   ഉപഭോക്താക്കളുടെയും സാന്നിധ്യത്തിൽ ആയിിരുന്നു ഉദ്‌ഘാടനം ചടങ്ങ്.

ജനുവരി 25 മുതൽ 31 വരെ  നീണ്ടുനിൽക്കുന്ന ലുലു ഇന്ത്യ ഉത്സവിൽ,  പഴങ്ങൾ, പച്ചക്കറികൾ, മാംസം, മത്സ്യം  പലചരക്ക് സാധനങ്ങൾ എന്നിവയുൾപ്പെടെ എല്ലാ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കും അഭൂതപൂർവമായ വില കിഴിവിൽ ലഭിക്കും.

ബ്ലിസ്സ് ട്രീ എന്ന ബ്രാൻഡിൽ നിന്നുള്ള മില്ലറ്റുകളുടെ വിപുലമായ ശേഖരം മുഖ്യാതിഥി  പുറത്തിറക്കി. പുതിയ ഉൽപ്പന്നത്തെക്കുറിച്ചും അതിന്റെ നേട്ടങ്ങളെക്കുറിച്ചും ഡയറക്ടർ മുഹമ്മദ് ഹാരിസ്,  വിവരിച്ചു. പുറത്തിറക്കിയ പുതിയ ഉൽപ്പന്നങ്ങൾ എല്ലാ ലുലു ഹൈപ്പർമാർക്കറ്റുകളിലും ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ, എല്ലാ ഇന്ത്യൻ ബ്രാൻഡഡ് വസ്ത്രങ്ങൾക്കും പ്രത്യേക  ഓഫറുകളും ലഭ്യമാണ്. തനത് കൈത്തറി വസ്ത്രങ്ങൾക്കായി ഒരുക്കിയ പ്രത്യേക സ്റ്റാൾ ഗാർമെന്റ് വിഭാഗത്തിൽ ഒരുക്കിയിട്ടുണ്ട് .

ഇവിടം സന്ദർശിക്കുന്നവർക്കായി നിരവധി ആവേശകരമായ പരിപാടികളും മത്സരങ്ങളും ഒരുക്കിയിട്ടുണ്ട് . വിവിധ ഇന്ത്യൻ സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികളുടെ ദേശഭക്തി ഗാന പ്രകടനങ്ങളും ഇന്ത്യൻ സംഗീത ബാൻഡായ ഭാൻഗ്രയുടെ സംഗീത പരിപാടിയും ഇതിൽ ഉൾപ്പെടുന്നു.

കുവൈത്തിലെ ഇന്ത്യൻ സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്കായി പ്രത്യേക ‘ഇന്ത്യൻ ആർട്‌സ് ആൻഡ് ക്രാഫ്റ്റ്‌സ്’ മത്സരവും നടന്നു.  മത്സരങ്ങളിൽ ഓരോ വിഭാഗത്തിലെയും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയവർക്ക് യഥാക്രമം KD100, KD75, KD50 വിലയുള്ള ലുലു ഗിഫ്റ്റ് വൗച്ചറുകളും ലുലു മെറിറ്റ് സർട്ടിഫിക്കറ്റുകളും സമ്മാനിച്ചു. കൂടാതെ, മത്സരങ്ങളിൽ പങ്കെടുത്ത ഓരോരുത്തർക്കും പ്രോത്സാഹന സമ്മാനങ്ങളും നൽകി

ഹൈപ്പർ മാർക്കറ്റ് ഔട്ട്‌ലെറ്റുകളിലെത്തുന്ന എല്ലാ സന്ദർശകരെയും ആകർശീക്കുന്നഒന്നാണ് ‘ഇന്ത്യ മതിൽ’ . ഹൈപ്പർമാർക്കറ്റിന്റെ മുഴുവൻ മതിലും ആർട്‌സ് ആൻഡ് ക്രാഫ്റ്റ്‌സ് മത്സരത്തിൽ പങ്കെടുക്കുന്ന 25 ഇന്ത്യൻ സ്‌കൂളുകളിലെ വിദ്യാർത്ഥികളുടെ കലാ നിർമ്മിതികൾ  പ്രദർശിപ്പിച്ചിടുണ്ട്. കൂടാതെ, പ്രമോഷണൽ ഇവന്റിന്റെ ഭാഗമായി, പരമ്പരാഗത ഇന്ത്യൻ സ്മാരകങ്ങളുടെ വലിയ കട്ടൗട്ടുകളും ചിത്രങ്ങളും, കൂടാതെ ഇന്ത്യൻ പശ്ചാത്തലത്തിലുള്ള പ്രത്യേക സെൽഫി കൗണ്ടറുകളും ഉണ്ടായിരുന്നു.