പ്രവാസി അധ്യാപകരെ റിക്രൂട്ട് ചെയ്യാന്‍ അനുമതി നല്‍കി കുവൈത്ത് സിവിൽ സർവീസ് കമ്മീഷന്‍

0
10

കുവൈത്ത് സിറ്റി ഈ 2023/2024 അധ്യയന വർഷത്തേക്ക് പ്രവാസി അധ്യാപകരെ റിക്രൂട്ട് ചെയ്യുന്നതിന് കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം സിവിൽ സർവീസ് കമ്മീഷനിൽ നിന്ന് അനുമതി നേടിയതായി അൽ-ജരിദ ദിനപത്രം റിപ്പോർട്ട് ചെയ്തു. മന്ത്രാലയത്തിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളില്‍ നല്‍കിയിരിക്കുന്ന വിവരം അനുസരിച്ച്, ഒൗദ്യോഗകി വെബ്‌സൈറ്റ് വഴി ഇതിനായി അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി.

ഇംഗ്ലീഷ്, ഫ്രഞ്ച്, മാത്തമാറ്റിക്സ്, സയൻസ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ജിയോളജി, ഫിലോസഫി, അറബിക്, കംപ്യൂട്ടർ എന്നീ വിഷയങ്ങളിൽ വൈദഗ്ധ്യമുള്ള പുരുഷ അധ്യാപകർക്കാണ് അവസരങ്ങൾ. അതേസമയം, കുവൈറ്റ് സ്വദേശികളല്ലാത്തവരെ വിവാഹം കഴിച്ച കുവൈറ്റ് വനിതകളുടെ മക്കൾ, കോളേജ് ഓഫ് എഡ്യൂക്കേഷൻ ആൻഡ് ബേസിക് എജ്യുക്കേഷൻ ബിരുദധാരികൾ, കുവൈറ്റിലെ പൊതു, സ്വകാര്യ സർവ്വകലാശാലകൾ എന്നിവിടങ്ങളിൽ നിന്ന് ബിരുദം നേടിയവർ എന്നിവർക്കാണ് അവസരം.

വനിതാ അധ്യാപകർക്കുള്ള അവസരം കുവൈറ്റ് സർവ്വകലാശാലകളിൽ നിന്ന് ബിരുദം നേടിയ കുവൈറ്റികളല്ലാത്തവരെ വിവാഹം കഴിച്ച കുവൈറ്റ് സ്ത്രീകൾക്ക് മാത്രമേയുള്ളൂ. വനിതാ അദ്ധ്യാപകർ അറബി, ഇംഗ്ലീഷ്, ഗണിതം, രസതന്ത്രം, ഭൗതികശാസ്ത്രം, കമ്പ്യൂട്ടർ എന്നിവയിൽ വൈദഗ്ദ്ധ്യം നേടിയിരിക്കണം എന്നും വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.