IMCC ഖത്തർ നാഷണൽ കമ്മറ്റി സംഘടിപ്പിച്ച യു. റൈസൽ അനുസ്മരണ യോഗവും ഇഫ്താർ സംഗമവും ന്യൂ റാന്തൽ റെസ്റ്റോറൻ്റ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. ഐ എൻ എൽ സംസ്ഥാന സെക്ക്രട്ടറി സത്താർ കുന്നിൽ ഉൽഘാടനം ചെയ്തു. ഖത്തറിലെ വിവിധ സംഘടനാ നേതാക്കൾ പങ്കെടുത്ത പരിപാടിയിൽ IMCC പ്രസിഡൻറ് പി.പി.സുബൈർ അധ്യക്ഷത വഹിച്ചു.
ഖത്തർ IMCC മുൻ വൈസ് പ്രസിഡൻ്റും വടകരയിലെ സാമൂഹിക രാഷ്ട്രീയ ജീവകാരുണ്യ മേഖലയിലെ സജീവ സാന്നിധ്യവുമാരുന്നു റൈസൽ.
പ്രകടന പരതയില്ലാതെ നിശബ്ദമായും സൗമ്യതയോടെയും തന്നിലേൽപ്പിക്കപ്പെടുന്ന ഉത്തരവാദിത്തങ്ങൾ പൂർണ്ണമായ ആത്മാർത്ഥതയോടെ പൂർത്തീകരിക്കുന്ന നിഷ്ക്കളങ്കനായ പൊതു പ്രവർത്തകനായിരുന്നു റൈസലെന്ന് സത്താർ കുന്നിൽ അനുസ്മരിച്ചു.
ഹമീദ് മധൂർ( കുവൈറ്റ് IMCC) ഷംസീർ അരിക്കുളം ( സംസ്കൃതി) സുഹൈൽ കുറ്റ്യാടി ( ഐ സി എഫ്) പ്രദോഷ് കുമാർ ( അടയാളം ഖത്തർ) ഖലീൽ അമ്പലത്ത് ( യൂണിറ്റി ഖത്തർ) നംഷീർ ബഡേരി , മജീദ് ചിത്താരി ( IMCC) എന്നിവർ ആശംസ പ്രസംഗം നടത്തി. റഫീഖ് കോതൂർ സ്വാഗതവും അക്സർ മുഹമ്മദ് നന്ദിയും പറഞ്ഞു.