കുവൈറ്റ് സിറ്റി : കുവൈത്ത് പാർലമെന്റ് തെരഞ്ഞെടുപ്പ് ജൂൺ 6ന് . അന്നേ ദിവസം രാജ്യത്ത് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച ബയാൻ കൊട്ടാരത്തിൽ നടന്ന യോഗത്തിലാണ് ഈ തീരുമാനമെടുത്തത്, എല്ലാ മന്ത്രാലയങ്ങളിലെയും സർക്കാർ ഏജൻസികളിലെയും പൊതുസ്ഥാപനങ്ങൾകും അവധി ബാധകമാണ്. പൗരന്മാർക്ക് തടസ്സങ്ങളില്ലാതെ വോട്ടവകാശം വിനിയോഗിക്കാൻ അനുവദിക്കുന്നതിനാണ് ഇത്.