ഗർഭിണിയായ ഭാര്യയെ ദേഹോപദ്രവം ഏൽപ്പിച്ച കേസിൽ കുവൈത്ത് സ്വദേശി കുറ്റക്കാരനല്ലെന്ന് കോടതി

0
24

കുവൈത്ത് സിറ്റി: കുഞ്ഞിനെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ ഗർഭിണിയായ ഭാര്യയെ ദേഹോപദ്രവം ഏൽപ്പിച്ചു എന്ന കേസിൽ കുവൈറ്റ് സ്വദേശിയെ ക്രിമിനൽ കോടതി വെറുതെ വിട്ടു. ജഡ്ജി അഹമ്മദ് അൽ യാസിൻ അധ്യക്ഷനായ ക്രിമിനൽ കോടതിയാണ് കുറ്റവിമുക്തനാക്കിയത്.

ഭാര്യയുടെ മൊഴി അനുസരിച്ച്, കുറ്റകൃത്യം നടന്നു എന്ന് എന്ന് പറയപ്പെടുന്നതിന് നാല് ദിവസം മുൻപ് ഗർഭിണിയാണെന്ന വിവരം അവർ ഭർത്താവിനെ അറിയിച്ചു. ഇതറിഞ്ഞ ശേഷം ദേഷ്യപ്പെട്ട ഭർത്താവ് ഗർഭം അലസിപ്പിക്കണമെന്ന്ആ വശ്യപ്പെടുകയായിരുന്നു. തുടർന്ന് പരാതിക്കാരി വസതിയിലേക്കു പോവുകയും. ഇവിടെ എത്തിയ ഭർത്താവ് അവരെ ബലാൽക്കാരം ചെയ്യാൻ ശ്രമിക്കുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തു എന്നാണ് ആരോപണം

എന്നാൽ ഈ ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതം ആണെന്നും, പ്രതി കുറ്റം ചെയ്തുവെന്ന് തെളിയിക്കുന്നതിന് ആവശ്യമായ തെളിവുകൾ ഒന്നും കോടതിക്ക് മുൻപിൽ ഇല്ലെന്നും പ്രതിഭാഗം വക്കീൽ ബാധിച്ചു. തെളിവുകളുടെ അഭാവത്തിൽ ക്രിമിനൽ കോടതി ഭർത്താവിനെ കേസിൽ നിന്നും കുറ്റവിമുക്തനാക്കി