കുവൈത്ത് സിറ്റി: കുവൈത്തിലെ ഷാമിയയിൽ വാഹന പരിശോധനയ്ക്കിടെ സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച കേസിൽ കുവൈത്ത് സ്വദേശികളായ സഹോദരങ്ങളെ ക്യാപിറ്റൽ ഗവർണറേറ്റിൽ വച്ച് പോലീസ് കസ്റ്റഡിയിലെടുത്തു.
വാഹനപരിശോധനയ്ക്കിടെ ഇവിടെ യുവാവ് വാഹനം നിർത്താതെ രക്ഷപ്പെട്ടു പോവുകയും പിന്തുടർന്ന് ഇയാളുടെ വീട് വരെ എത്തിയ പോലീസ് ഉദ്യോഗസ്ഥരെ സഹോദരൻ്റെ സഹായത്താൽ കൈയ്യേറ്റം ചെയ്യുകയുമായിരുന്നു. തുടർന്ന് രക്ഷപ്പെടാൻ ശ്രമിച്ച ഇരുവരെയും പോലീസ് പിടികൂടി.