കുവൈത്ത് സിറ്റി: ഇറാഖിൽ നിന്ന് മടങ്ങിയെത്തിയ കുവൈത്ത് പൗരന് കോളറ ബാധിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇറാഖിൽ നിന്ന് മടങ്ങിയെത്തിയതിന് ശേഷമാണ് ഇയാൾ രോഗ ലക്ഷണങ്ങൾ പ്രകടിപ്പിച്ചത്. ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ആശുപത്രിയിൽ രോഗിയെ ഐസൊലേറ്റ് ചെയ്ത ശേഷം ചികിത്സ നൽകുന്നതായും അധികൃതർ പറഞ്ഞു.