കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കുന്നത് തടയുന്നതിനായി ഇലക്ട്രോണിക് സംവിധാനം വരുന്നു

0
10

കുവൈത്ത് സിറ്റി: ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റ് (എഫ്ഐയു) പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം എന്നിങ്ങനെ സംശയംതോന്നിയ ഇടപാടുകളെക്കുറിച്ച് 74 തവണ കുവൈത്ത് വിദേശ രാജ്യങ്ങൾക്ക് വിവരങ്ങൾ കൈമാറി. അന്താരാഷ്ട്ര സഹകരണത്തിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. 2019 ഏപ്രിൽ 1 മുതൽ 2020 മാർച്ച് അവസാനം വരെയുള്ള വിവരങ്ങളാണ് റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്. സംശയിക്കപ്പെടുന്ന വ്യക്തികളുമായോ സ്ഥാപനങ്ങളുമായോ ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കുന്നതിനായി ഇലക്ട്രോണിക് ലിങ്ക് നെറ്റ്‌വർക്ക് സ്ഥാപിക്കാൻ FIU ഉദ്ദേശിക്കുന്നതായി അൽ റായി പത്രം റിപ്പോർട്ട് ചെയ്തു, അതിലൂടെ ഡാറ്റയും അറിയിപ്പുകളും വേഗത്തിലും സുരക്ഷിതമായും കൈമാറ്റം ചെയ്യപ്പെടും.