ഈജിപ്ഷ്യൻ പ്രസിഡന്റ് കുവൈത്ത് അമീറുമായി കൂടിക്കാഴ്ച നടത്തി

0
26

കുവൈത്ത് സിറ്റി : അമീർ നവാഫ് അൽ അഹമ്മദുമായി  ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൾ ഫത്താഹ് അൽ സിസി കൂടിക്കാഴ്ച നടത്തി . ചൊവ്വാഴ്ച കുവൈത്തിലെത്തിയ ഈജിപ്ഷ്യൻ പ്രസിഡന്റിനെ കുവൈത്ത് കിരീടാവകാശി മെഷാൽ അൽ അഹമ്ദാണ് സ്വാഗതം ചെയ്തത്.

സുരക്ഷ, സാമ്പത്തികം, വികസനം എന്നീ  മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വിപുലീകരിക്കുന്നത് ചർച്ചയിൽ ഉന്നയിച്ചതായി  ഈജിപ്ഷ്യൻ പ്രസിഡൻസി വക്താവ് ബസ്സാം റാഡി പറഞ്ഞു,