ആരോപണ പ്രത്യാരോപണങ്ങളുമായി അച്ഛനും ആൺമക്കളും

0
51

കുവൈത്ത് സിറ്റി: 51 വയസുള്ള കുവൈത്ത് സ്വദേശി തന്റെ രണ്ട് ആൺമക്കൾക്കെതിരെ പൊലീസിൽ പരാതി നൽകി. 23 വയസും 24 വയസും വയസ്സുള്ള മകൾ തന്നെ ആക്രമിച്ച് ദേഹോപദ്രവം എൽപ്പിച്ചു എന്ന് ആരോപിച്ച് സാദ് അൽ-അബ്ദുല്ല പോലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്.

പരാതിയുടെ അടിസ്ഥാനത്തിൽ രണ്ട് പ്രതികളെയും വിളിച്ചുവരുത്തി അന്വേഷണ ഉദ്യോഗസ്ഥർ മൊഴിയെടുത്തു . പരാതി അടിസ്ഥാനരഹിതമാണെന്ന് ഇരുവരും അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. പണവുമായി ബന്ധപ്പെട്ട കുടുംബ തർക്കത്തെത്തുടർന്ന് പിതാവാണ് തങ്ങളെ ആക്രമിച്ചതെന്നും, ആത്മരക്ഷാർത്ഥം പിതാവിൻറെ ആക്രമണത്തെ ചെറുക്കുക മാത്രമാണ് തങ്ങൾ ചെയ്തതെന്നും അവർ പോലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞു.