ജോലി ആവശ്യപ്പെട്ട് ഇംഗ്ലീഷ് ബിരുദധാരികളായ സ്വദേശി യുവതികൾ സമരം നടത്തി

0
31

കുവൈത്ത് സിറ്റി: അധ്യാപകരായി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ഇംഗ്ലീഷ് ബിരുദധാരികളായ സ്വദേശികൾ യുവതികൾ കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയത്തിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി. ജോലിക്കായി തങ്ങൾ അഭിമുഖങ്ങളും പരീക്ഷകളും പൂർത്തിയാക്കിയതായി അവർ പറഞ്ഞു.എന്നാൽ അഭിമുഖത്തിൽ പരാജയപ്പെട്ടെന്ന് പറഞ്ഞു അവരുടെ അപേക്ഷകൾ നിരസിച്ചതായാണ് സമരം ചെയ്തവർ പറയുന്നത്. വിദ്യാഭ്യാസ മന്ത്രി പ്രശ്നത്തിൽ ഇടപെട്ട് പരിഹാരം കാണണമെന്നാണ് ഇവരുടെ ആവശ്യം .