കുവൈത്ത് സിറ്റി: ബെൽജിയത്തിൽ നിന്ന് വരുന്ന എല്ലാ കിൻഡർ ബ്രാൻഡ് ഭക്ഷ്യ ഉൽപന്നങ്ങളും കുവൈത്തിൽ നിന്ന് പിൻവലിക്കണമെന്ന് പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ ശുപാർശ ചെയ്യുന്നു. ഇന്റർനാഷണൽ നെറ്റ്‌വർക്ക് ഓഫ് ഫുഡ് സേഫ്റ്റി ഒഫീഷ്യൽസ് INFOSAN-ൻ്റെ ഏപ്രിൽ 9-ലെ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ കൂടിയാണത് ചില കിൻഡർ ബ്രാൻഡ് ഉൽപ്പന്നങ്ങളിൽ സാൽമൊണല്ല ബാക്ടീരിയ സാധ്യതയെക്കുറിച്ച് മുന്നറിയിപ്പ് ലഭിച്ച ശേഷമാണ് അതോറിറ്റി തീരുമാനം എടുത്തത്.