യാത്ര ചെയ്യുന്നതുൾപ്പടെ ഇസ്രായേലുമായുള്ള എല്ലാ ഇടപാടുകളും നിരോധിക്കുന്ന ബിൽ കുവൈത്ത് പാർലമെൻ്റിൽ

0
23

കുവൈത്ത് സിറ്റി: നേരിട്ടോ അല്ലാതെയോ ഇസ്രായേലുമായിി ഏതെങ്കിലും രീതിയിൽ ബന്ധപ്പെടുകയോ യാത്ര ചെയ്യുന്നതോ ജയിൽശിക്ഷ ലഭിക്കാവുന്ന കുറ്റമാക്കാൻ ഒരുങ്ങി കുവൈത്ത് പാർലമെൻറ്. ഇതു സംബന്ധിച്ച കരടു ബില്ല് കുവൈത്ത് പാർലമെൻറിൻ്റെ പരിഗണനയിൽ. കരട് നിയമം അനുസരിച്ച് കുവൈത്തിലെ സ്വദേശികൾക്കും പ്രവാസികൾക്കും സ്ഥാപനങ്ങൾക്കുംം ഇത് ബാധകമാണ്. ഇതുപ്രകാരംം നിയമം ലംഘിക്കുന്നവർക്ക്് ഒന്നു മുതൽ മൂന്നു വർഷം വരെ തടവുശിക്ഷയും 5000 ദിനാർ പിഴയും ലഭിക്കും. എംപിമാരായ അദ്‌നാൻ അബ്ദുൽ സമദ്, ഹിഷാം അൽ സലേ, അലി അൽ ഖത്താൻ, അഹമ്മദ് അൽ ഹമീദ്  ഖലീൽ അൽ സലേയിൽ എന്നിവർ ചേർന്നാണ് കരട് നിയമം അവതരിപ്പിച്ചത്.

ഇസ്രയേലിനോടുള്ള അനുഭാവം പ്രകടിപ്പിക്കുന്നതിനും ബിൽ നിരോധിച്ചിട്ടുണ്ട്. നാഷണൽ അസംബ്ലിയിൽ അവതരിപ്പിച്ച പാസാക്കുന്നതിന് മുൻപായി  നിയമനിർമ്മാണ സമിതി ആദ്യം ബിൽ ക്ലിയർ ചെയ്യയണം. പാലസ്തീനുമായി ബന്ധപ്പെട്ട ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി പാർലമെൻറ് അടുത്തയാഴ്ച പ്രത്യേക സെഷൻ ചേരും.