കുവൈത്ത് സിറ്റി: ഇസ്രായേലിൻ്റെ അധിനിവേശവും ആക്രമണവും നിമിിത്തം തകർന്ന ഗാസ യിലേക്ക് സഹായവുമായി കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി. ദുഷ്കരമായ ജീവിതസാഹചര്യങ്ങളിൽ കഴിയുന്ന ഗാസയിലെ പലസ്തീൻ ജനതയ്ക്കുള്ള ദുരിതാശ്വാസ സാമഗ്രികളുമായുള്ള ആദ്യവിമാനം മുബാറക് എയർ ബേസിൽ നിന്ന് ഈജിപ്തിലെ കെയ്‌റോ വിമാനത്താവളത്തിലേക്ക് പറന്നു.
വിമാനത്തിൽ 40 ടൺ മരുന്നുകൾ, മെഡിക്കൽ സാധനങ്ങൾ, പുതപ്പുകൾ, വീൽചെയറുകൾ എന്നിവയാണുള്ളത്. റാഫ ക്രോസിംഗിൽ വച്ച് പലസ്തീൻ റെഡ് ക്രസന്റിലേക്ക് കൈമാറുന്നതിനായി കുവൈത്തിൽ നിന്നുള്ള സന്നദ്ധപ്രവർത്തകരും വിമാനത്തിൽ ഉണ്ട്.
പലസ്തീൻ ജനതയ്ക്ക് ഉള്ള സമാശ്വാസം എന്ന നിലയ്ക്ക് മരുന്നുകൾ നിറച്ച ആദ്യ വിമാനം രാജ്യത്തു നിന്ന് പുറപ്പെട്ട തായി സൊസൈറ്റിയുടെ ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ. ഹിലാൽ അൽ സയർ കുവൈത്ത് ന്യൂസ് ഏജൻസിക്ക് നൽകിയ പ്രസ്താവനയിൽ പറഞ്ഞു. കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അൽ അഹ്മദ് അൽ ജാബർ അൽ സബയുടെയും കുവൈത്ത്് സർക്കാറിനെയും പ്രത്യേക നിർദ്ദേശാനുസരണം ആയിരുന്നുു ഇതെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു .
കഴിഞ്ഞ ദിവസങ്ങളിൽ കുവൈത്ത് പാലസ്തീൻ ജനതയ്ക്കായി ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്യുകയും രണ്ട് ആംബുലൻസുകൾ എത്തിച്ചു നൽകുകയും ചെയ്തിരുന്നു.