കുവൈത്ത് സിറ്റി: കുവൈറ്റിലെ ഒരു സ്‌നാപ്ചാറ്റ് സെലിബ്രിറ്റിക്ക് എതിർ ലിംഗക്കാരെ അനുകരിക്കുകയും മയക്കുമരുന്ന് ഉപയോഗിക്കുകയും ചെയ്തതിന് രണ്ട് വർഷം തടവും 1,600 ഡോളർ പിഴയും കോടതി വിധിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.അറസ്റ്റിലാകുന്ന സമയത്ത് തന്റെ കക്ഷി മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും സ്ത്രീകളെ അനുകരിക്കുക മാത്രമാണ് ചെയ്തതെന്നും പ്രതിയുടെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.കുവൈറ്റിൽ ഇത്തരമൊരു കേസ് റിപ്പോർട്ട് ചെയ്യുന്നത് ഇതാദ്യമല്ല. സമാനമായി എതിർലിംഗത്തിൽ പെട്ടവരെ അനുകരിച്ചതിന് കഴിഞ്ഞ മാസം ഒരു ട്രാൻസ്‌ജെൻഡർ സ്ത്രീക്ക് രണ്ട് വർഷം തടവ് വിധിച്ചിരുന്നു.