ക്ലിനിക്കിൽ പ്രവേശിച്ച് ജനങ്ങളെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

0
24

കുവൈത്ത് സിറ്റി: ആയുധധാരി ആയി സാദ് അൽ അബ്ദുല്ല പ്രദേശത്തെ പോളിക്ലിനിക്കിൽ പ്രവേശിച്ച് ജനങ്ങളെ കുത്തുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു . ആഭ്യന്തരമന്ത്രാലയത്തിന് ഓപ്പറേഷൻ റൂമില് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ജഹ്റ പോലീസാണ് യുവാവിനെ അറസ്റ്റ് ചെയ്തത് . കത്തി ഉപയോഗിച്ച് ജനങ്ങളെ ബന്ദിയാക്കി ഭീഷണിപ്പെടുത്തിയ യുവാവിനെ പോലീസ് സംഘം ശ്രമകരമായി പിടികൂടുകയായിരുന്നു. കുവൈത്ത് സ്വദേശിയായ യുവാവ് മയക്കുമരുന്നിന് അടിമയാണെന്ന് പോലീസ് പിന്നീട് വ്യക്തമാക്കി.