സുഹൃത്തിൻറെ ആഡംബര കാർ നശിപ്പിച്ച് പ്രതികാരം; കുവൈത്ത് വനിതയ്ക്ക് 3 വർഷം കഠിനതടവ്

0
25

കുവൈത്ത് സിറ്റി: പ്രതികാര നടപടികളുടെ ഭാഗമായി സുഹൃത്തിൻറെ ആഡംബര കാർ നശിപ്പിച്ച കുവൈത്ത് സ്വദേശിനിയായ സ്ത്രീക്ക് മൂന്നുവർഷം തടവ് ശിക്ഷ വിധിച്ചു. കേസ് അനുസരിച്ച് പ്രതി വാഹനത്തിന്റെ ചില്ലുകൾ തകർക്കുകയും മറ്റ് ഭാഗങ്ങൾ നശിപ്പിക്കുകയും ചെയ്തു. പ്രതിയുടെ വിരലടയാളം, കുറ്റകൃത്യം നടന്ന സ്ഥലത്ത് അവരുടെ സാന്നിധ്യം എന്നിവ ഉൾപ്പെടുന്ന തെളിവുകൾ പ്രതിയാണ് കുറ്റകൃത്യം നടത്തിയതെന്ന് തെളിയിക്കുന്നതായി വാദിഭാഗം അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. നിർണായക തെളിവുകൾ മുൻനിർത്തി ഈ നശീകരണ കുറ്റകൃത്യത്തിന് ഏറ്റവും കഠിനമായ ശിക്ഷ നൽകണമെന്ന് ഇരയുടെ അഭിഭാഷകൻ ജറാ ഹാദി അൽ എനെസി കോടതിയിൽ ആവശ്യപ്പെടുകയായിരുന്നു,