കുവൈത്ത് സിറ്റി: കുവൈറ്റ് സ്വദേശി യുവതി കാറിനകത്ത് വെടിയേറ്റുമരിച്ചു, വഫ്ര സ്റ്റേബിൾസ് റോഡിൽ മകളോടൊപ്പം കാറിൽ സഞ്ചരിക്കവെയായിരുന്നു ദാരുണാന്ത്യം. യുവതിയുടെ ബന്ധുതന്നെയാണ് ഇവരെ കൊലപ്പെടുത്തിയത്. ഇവരുടെ കാറിനെ പിന്തുടർന്നു വന്ന വ്യക്തി കാർ നിർത്താൻ ആവശ്യപ്പെടുകയും യും തുടർന്ന് കാറിന് സമീപം വന്ന് പോയിൻ്റ് ബാങ്കിൽ വെടിയുതിർക്കുകയായിരുന്നു. മൂന്നു തവണ ബന്ധു യുവതിക്ക് നേരെ നിറയൊഴിച്ചു.ഇവരുടെ മകൾ ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻ റൂമിലേക്ക് ഉടനടി വിളിച്ചു, പോലീസും പാരാമെഡിക്കുകളും സ്ഥലത്തെത്തി അമ്മയെ ആശുപത്രിയിലെത്തിച്ചെങ്കിലും അവർ മരണത്തിന് കീഴടങ്ങി. പ്രതിക്ക് വേണ്ടി തിരച്ചിൽ ആരംഭിച്ചതായി അന്വേഷണ സംഘം വ്യക്തമാക്കി.