കുവൈത്ത് സിറ്റി: പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (പിഎസിഐ) തയ്യാറാക്കിയ കണക്കുകൾ പ്രകാരം കുവൈത്തിൽ സർക്കാർ സ്വകാര്യ മേഖലകളിൽ തൊഴിലെടുക്കുന്ന സ്വദേശികളുടെ എണ്ണം വർദ്ധിച്ചു. 2021 ജനുവരി മുതൽ 2022 പകുതി വരെ 18,558 സ്വദേശികളാണ് സർക്കാർ മേഖലയിൽ പുതുതായി വന്നത്. 2022 ജൂണിൽ സർക്കാർ ജീവനക്കാരുടെ എണ്ണം 354,384 ൽ നിന്ന് 372,942 ആയി ഉയർന്നു. മേൽപ്പറഞ്ഞ കാലയളവിൽ ആകെ 12,681 സ്വദേശകൾ സ്വകാര്യ മേഖലയിൽ ജോലി ചെയ്തിട്ടുണ്ട്. 2020 അവസാനത്തോടെ 63,240 ആയിരുന്ന അവരുടെ എണ്ണം എങ്കിൽ 2022 പകുതിയോടെ 75,921 ആയി.
2021 ലും 2022-ന്റെ മധ്യത്തിലുമായി കുവൈറ്റികളല്ലാത്ത 185,360 പേർ സ്വകാര്യമേഖലയിൽ നിന്ന് ജോലി ഉപേക്ഷിച്ചു പോയി. ആയതിനാൽ, 2022 ജൂൺ അവസാനത്തോടെ സ്വകാര്യമേഖലയിലെ മൊത്തം കുവൈത്ത് ഇതര ജീവനക്കാരുടെ എണ്ണം 1,355,935 ആയി കുറഞ്ഞു എന്നും സ്ഥിതി വിവര കണക്ക് വ്യക്തമാക്കുന്നു.