കുവൈത്തിൽ നാലംഗ ക്രിമിനൽ സംഘം പിടിയിൽ

0
24

കുവൈത്ത് സിറ്റി: രണ്ട് കുവൈത്ത് സ്വദേശികളും അതും ഒരു അറബ് പൗരനും ഒരു ബദൗനുമാണ് പിടിയിലായത്. സായുധ കവർച്ചകളിലും രാജ്യത്തിന്റെ വടക്കൻ ക്യാമ്പ് സൈറ്റുകളിൽ അതിക്രമിച്ചുകയറുന്നതിലും മറ്റ് നിരവധി മോഷണങ്ങളിലും വൈദഗ്ദ്ധ്യം നേടിയ വ്യക്തിയാണ് സംഘത്തിലെ ബദൗനിയെന്ന് പൊലീസ് അറിയിച്ചതായി പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു. ദേശീയ വസ്ത്രം ധരിച്ച ചിലർ രാജ്യത്തിന്റെ വടക്കുഭാഗത്ത് വഴിയാത്രക്കാരെ കൊള്ളയടിക്കുന്നതായി ജഹ്‌റ പോലീസിന് സൂചന ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് അറസ്റ്റ് . ഇതിൽ ആദ്യം പിടിയിലായ വ്യക്തി കുറ്റം സമ്മതിക്കുകയും തന്റെ കൂട്ടാളികളുടെ പേരുകൾ പോലീസിന് നൽകുകയുമായിരുന്നു.