കുവൈത്ത് സിറ്റി: കുവൈത്തിലെ എണ്ണമേഖലയിൽ അവധി പണമാക്കാൻ സാധിക്കുന്ന തൊഴിലാളികളുടെ പട്ടികയിൽ സ്വദേശികളും പ്രവാസികളും ഉൾപ്പെടുന്നതായി പത്രം റിപ്പോർട്ട് ചെയ്തു. 13,000 മുതൽ 14,000 വരെ തൊഴിലാളികൾക്കാണ് ഇതിൻറെ പ്രയോജനം ലഭിക്കുക. കഴിഞ്ഞ മെയ് 30-ലെ കുവൈറ്റ് പെട്രോളിയം കോർപ്പറേഷൻ ബോർഡ് തീരുമാന പ്രകാരമാണിത്. അതേസമയം നേരത്തെ വ്യക്തമാക്കിയ വ്യവസ്ഥകൾ പാലിച്ചുകൊണ്ട് മാത്രമേ ഇത് സാധ്യമാവുകയുള്ളൂ. അവധി ദിനങ്ങൾക്ക് പകരം പണം നൽകുന്നതിന് ഇതുവരെ കണക്കാക്കിയ ആകെ മൂല്യം 135 ദശലക്ഷം ദിനാർ മുതൽ 140 ദശലക്ഷം വരെയാണ്. സർക്കാർ അനുമതി ലഭിച്ചാൽ ഉടൻ വിതരണം ആരംഭിക്കും എന്നും പത്രം റിപ്പോർട്ട് ചെയ്യുന്നു
Home Middle East Kuwait കുവൈത്തിലെ എണ്ണമേഖലയിൽ പ്രവാസികൾക്കും സ്വദേശികൾക്കും അവധിക്ക് പകരം പണം ലഭിക്കും