ജലീബ് അൽ-ഷുയോഖ് പ്രദേശത്തെ താമസം ദുഷ്ക്കരമെന്ന് സ്വദേശി പൗരന്മാർ

0
40

കുവൈത്ത് സിറ്റി: വ്യാപകമായ മോഷണം അടക്കമുള്ള കുറ്റകൃത്യങ്ങളും റോഡുകളുടെ ശോചനീയാവസ്ഥയും ശുചിത്വക്കുറവും അവിവാഹിതരായ ചെറുപ്പക്കാരുടെ സാന്നിധ്യവും മൂലം താമസം ദുഷ്ക്കരമാക്കുന്നതായി ജലീബ് അൽ-ഷുയോഖ് പ്രദേശത്തെ കുവൈത്ത് സ്വദേശികൾ. വർഷങ്ങളായി ഈ ദുരിതമനുഭവിക്കുന്നു, സമീപ പ്രദേശങ്ങളായ അബ്ബാസിയ, അൽ -ഹസ്സാവി എന്നിവിടങ്ങളിലും സമാന സ്ഥിതിയാണെന്നും ഇവർ ആരോപിച്ചു.
പ്രദേശത്തേക്ക് പ്രവാസികളെ കൂടുതലായി പാർപ്പിച്ചതിനാൽ സുരക്ഷയും സ്ഥിരതയുമില്ലെന്ന് പ്രദേശത്തെ കുവൈറ്റ് നിവാസികളുടെ ആരോപണം. സർക്കാർ വീടുകൾ പലരും വാടകയ്‌ക്കെടുക്കുകയോ കടകളോ സ്റ്റോറുകളോ ആക്കി മാറ്റി ഉപയോഗിക്കുകയുമാണ്. അത് അർഹരായ പൗരന്മാർക്ക് നൽകണമെന്നും അവർ ആവശ്യപ്പെട്ടു
പ്രദേശത്ത് 550 വീടുകൾ മാത്രമേ ഉള്ളൂവെന്നും ഗാരേജുകൾക്ക് സമീപമുള്ള സ്ഥലങ്ങളിൽ തെരുവുകളിൽ വാഹനങ്ങൾ നിറഞ്ഞിരിക്കുന്നുവെന്നും അവർ തങ്ങളുടെ പ്രദേശത്ത് അപരിചിതരാണെന്ന് തോന്നുന്നതായും അവർ പറഞ്ഞു. വിഷം ത്തിൽ അധികാരികളുടെ ഇടപെടൽ അവർ ആവശ്യപ്പെട്ടു.