ഫർവാനിയയിലെ പുതിയ ആശുപത്രിയിൽ പൗരന്മാർക്ക് മാത്രമായിരിക്കും ചികിത്സ

0
23

കുവൈത്ത് സിറ്റി:  ഫർവാനിയയിലെ പുതിയ ഹോസ്പിറ്റലിൽ പൗരന്മാർക്ക് മാത്രമായിരിക്കും ചികിത്സ നൽകുക. ജാബർ ഹോസ്പിറ്റലിൽ ലഭിക്കുന്നതുപോലുള്ള  സംയോജിത ആരോഗ്യ പരിരക്ഷയും സേവനങ്ങളും ഇവിടെയും ലഭിക്കും.

ഫർവാനിയ മേഖലയിലെ പ്രവാസികൾക്ക് പഴയ ആശുപത്രിയിൽ താൽക്കാലികമായി ആരോഗ്യ സേവനങ്ങൾ ൽകും, ആരോഗ്യ ഇൻഷുറൻസ് ആശുപത്രികൾ പ്രവർത്തിക്കാൻ തുടങ്ങുന്നത് വരെ ആയിരിക്കും ഇതെന്നാണ്  റിപ്പോർട്ടുകളിൽ പറയുന്നത്.

ഫർവാനിയ ഗവർണറേറ്റിലെ പൗരന്മാർക്ക് എല്ലാ മെഡിക്കൽ സ്പെഷ്യാലിറ്റികളും പുതിയ  ആശുപത്രിയിൽ നിന്ന് ലഭിക്കുമെന്ന് അൽ-റായി പത്രം ബന്ധപ്പെട്ട  വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തു.

ജാബർ ആശുപത്രിയുടെ അതേ രീതിയിൽ ഘട്ടംഘട്ടമായി പ്രവർത്തന പദ്ധതിനടപ്പാക്കും. വിപുലമായ അടിസ്ഥാന സൗകര്യ സേവനങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഇതിനുപുറമേ  ഫിസിയോതെറാപ്പി, പുനരധിവാസ വിഭാഗവും ഉൾപ്പെടുത്തിയിട്ടുണ്ട്.