കുവൈത്ത് സിറ്റി: കുവൈതൽ പോലീസ് ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്യുകയും പൊതുജനമധ്യത്തിൽ അപമാനിക്കുകയും ചെയ്ത കുറ്റത്തിന് 2 സ്വദേശികളെ കുവൈത്ത് കോടതി ശിക്ഷിച്ചു. ആറുമാസം കഠിനതടവും 3000 ദിനാർ പിഴയുമാണ് ഇവർക്ക് ശിക്ഷ വിധിച്ചത്. ഫർവാനിയ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ ആയിരുന്നു ആക്രമിക്കപ്പെട്ടത്.
വാഹനാപകടം സംബന്ധിച്ച് വിവരം ലഭിച്ച സംഭവസ്ഥലത്ത് എത്തിയ ഉദ്യോഗസ്ഥൻ പ്രായപൂർത്തിയായ കുട്ടിയാണ് അപകടമുണ്ടാക്കിയത് എന്ന് കണ്ടെത്തി. തുടർന്ന് ഇയാൾ കുട്ടിയെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു. കുട്ടിയുടെ അച്ഛൻ ഉൾപ്പെടെയുള്ള ബന്ധുക്കൾ എത്തിയാണ് പോലീസുകാരനെ കയ്യേറ്റം ചെയ്തതെന്നാണ് റിപ്പോർട്ട്.