എത്യോപ്യയിലുള്ള കുവൈത്ത് പൗരന്മാരോട് ഉടൻ തിരിച്ചു വരണമെന്ന് വിദേശകാര്യ മന്ത്രാലയം

0
24

കുവൈത്ത് സിറ്റി: കുവൈത്ത് സ്വദേശികൾ എത്യോപ്യയിൽ നിന്ന് ഉടൻ തിരിച്ചു വരണമെന്ന അടിയന്തര നിർദേശവുമായി വിദേശകാര്യ മന്ത്രാലയം . തിരികെ വരുന്നതിനായി രജിസ്ട്രേഷൻ നടത്തുന്നതിനായി അഡിസ് അബാബയിലെ കുവൈത്ത് എംബസിയുമായി ബന്ധപ്പെടാനും മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
നിലവിലെ സാഹചര്യം കണക്കിലെടുത്ത് എത്യോപ്യയിലേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന പൗരന്മാരോട് യാത്ര മാറ്റിവയ്ക്കാനും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ ബന്ധപ്പെടുന്ന അതിനായി താഴെ നൽകിയിരിക്കുന്ന എമർജൻസി ടെലിഫോണുകളിൽ ബന്ധപ്പെടാം

00251945627900 – 0096522225541 – 009652225540.